'ഭയപ്പെടാന്‍ ഒന്നുമില്ല', ടെലിവിഷന്‍ ലൈവിലൂടെ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍

നെവാര്‍ക്കിലെ ക്രിസ്റ്റിയാന ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്
യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു/ഫോട്ടോ: ജോ ബൈഡന്‍, ട്വിറ്റര്‍
യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു/ഫോട്ടോ: ജോ ബൈഡന്‍, ട്വിറ്റര്‍

നെവാര്‍ക്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നെവാര്‍ക്കിലെ ക്രിസ്റ്റിയാന ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 

ബൈഡന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ന് താന്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇത് സാധ്യമാക്കാന്‍ വിശ്രമം ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരോടും ഗവേഷകരോടും നന്ദി പറയുന്നതായി ബൈഡന്‍ പറഞ്ഞു. 

അമേരിക്കന്‍ ജനതയോട് പറയാനുള്ളത്, ആകുലപ്പെടേണ്ടതായി ഒന്നുമില്ല. വാക്‌സിന്‍ ലഭ്യമാവുമ്പോള്‍ നിങ്ങളത് എടുക്കണം, ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. 3,18,000 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ച കോവിഡ് വാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അതിന് തയ്യാറായിട്ടില്ല. 

കഴിഞ്ഞ ആഴ്ച മുതലാണ് അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങിയത്. അമേരിക്കന്‍ കമ്പനിയായ മോഡേണ വാക്‌സിനും യുഎസ് അംഗീകരം നല്‍കിയിട്ടുണ്ട്. 20 കോടി കോവിഡ് വാക്‌സിന്‍ ഡോസ് ആണ് യുഎസ് മോഡേണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com