അതിവേഗ വൈറസിന്റെ ഭീതി മാറും മുന്‍പ് കൊറോണയുടെ മറ്റൊരു വകഭേദം; കണ്ടെത്തിയത് ബ്രിട്ടണില്‍ തന്നെ, ആശങ്ക വര്‍ധിക്കുന്നു 

അതിവേഗ വൈറസിന്റെ ഭീതിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ബ്രിട്ടണില്‍ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: അതിവേഗ വൈറസിന്റെ ഭീതിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ബ്രിട്ടണില്‍ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരിലാണ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ വച്ച് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയേറ്റ രണ്ടു കേസുകളാണ് ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജാഗ്രതയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ക്ക്  ബ്രിട്ടണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു.

കഴിഞ്ഞാഴ്ച ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിഭാഗം സ്ഥിരീകരിച്ചു. അടുത്തിടെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണം ഇതാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബ്രിട്ടണില്‍ വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ കണ്ടെത്തി എന്ന് ബ്രിട്ടണ്‍ ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് അറിയിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടണിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ആശങ്ക വര്‍ധിപ്പിക്കുന്ന നിലയില്‍ രണ്ടു പുതിയ കേസുകളാണ് കണ്ടെത്തിയത്. അടുത്തിടെ ബ്രിട്ടണില്‍ ജനിതക വ്യതിയാനം സംഭവിച്ച രണ്ടു കൊറോണ വൈറസുകളെയാണ് ബ്രിട്ടണ്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കണ്ടെത്തിയ വ്യാപനശേഷി കൂടിയ വൈറസിന്റെ വകഭേദത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ബ്രിട്ടണ്‍. ബ്രിട്ടണില്‍ പുതിയ വൈറസിന്റെ വകഭേദത്തെ കണ്ടെത്തിയ വാര്‍ത്തകളെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ബ്രിട്ടണില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com