പുഴയുടെ നടുവില്‍ നിന്ന്‌ ഒറ്റച്ചാട്ടം, മറുകര എത്തി 'ബോബ് ക്യാറ്റ്' ( വീഡിയോ)

പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകലിലൂടെ ചാടി ബോബ് ക്യാറ്റ് മറുകരയില്‍ എത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്
ബണ്ടിലൂടെ പുഴ ചാടി കടക്കുന്ന പൂച്ചവര്‍ഗത്തില്‍പ്പെട്ട വന്യജീവി/ ട്വിറ്റര്‍ ചിത്രം
ബണ്ടിലൂടെ പുഴ ചാടി കടക്കുന്ന പൂച്ചവര്‍ഗത്തില്‍പ്പെട്ട വന്യജീവി/ ട്വിറ്റര്‍ ചിത്രം

മേരിക്കയില്‍ പരക്കെ കാണുന്ന പൂച്ച വര്‍ഗത്തില്‍പ്പെട്ട വന്യജീവിയാണ് 'ബോബ് ക്യാറ്റ്'. പൂച്ചയെക്കാള്‍ വലുപ്പം കൂടുതലാണ് ഇതിന്. ഇത് പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകളിലൂടെ ചാടി പോകുന്ന അതിശയിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെച്ചത്. 1.75 അടി വരെ പൊക്കം വെയ്ക്കുന്ന ബോബ് ക്യാറ്റ് 12 അടി വരെ അകലത്തില്‍ ചാടുമെന്നാണ് ഗൗരവ് ശര്‍മ്മ പറയുന്നത്. 

പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകലിലൂടെ ചാടി ബോബ് ക്യാറ്റ് മറുകരയില്‍ എത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു ഘട്ടത്തില്‍ വെള്ളം ഒഴുക്കി വിടുന്നതിന് ബണ്ടിന് നടുവില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബണ്ട് മുറിച്ച് കൊണ്ടാണ് വെള്ളം ഒഴുക്കി വിടുന്നത്. ഇവിടെ വച്ച് ഒരു നിമിഷം നിന്ന ശേഷം ബോബ് ക്യാറ്റ്  ബണ്ടിന്റെ മറുഭാഗത്തേയ്ക്ക് വിജയകരമായി ചാടുന്നതും മറുകര എത്തുന്നതുമാണ് വീഡിയോയുടെ അവസാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com