ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി താഴ്ചയിലേക്ക്; ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി യുവാവ് (വീഡിയോ)

ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി താഴ്ചയിലേക്ക് മുങ്ങി താഴ്ന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട് ഡെന്‍മാര്‍ക്ക് പൗരന്‍
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നീന്തല്‍ പ്രകടനം
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നീന്തല്‍ പ്രകടനം

മെക്‌സിക്കോ സിറ്റി: ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി താഴ്ചയിലേക്ക് മുങ്ങി താഴ്ന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട് ഡെന്‍മാര്‍ക്ക് പൗരന്‍. രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കൊണ്ടാണ് സ്റ്റിഗ് സെവെറിന്‍സണ്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്.മെക്‌സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം.

കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com