വെള്ളത്തില്‍ ജീവന് വേണ്ടി കേണ് നായ, രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th December 2020 11:52 AM |
Last Updated: 30th December 2020 11:52 AM | A+A A- |
നായയെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍
വെള്ളത്തില്‍ അബദ്ധത്തില്‍ വീണുപോയ പട്ടിയെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ മിച്ചിഗണ്‍ തടാകത്തിലാണ് സംഭവം.
15 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഫീല്‍ ഗുഡ് പേജ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്.
മിച്ചിഗണ്‍ തടാകത്തില്‍ അബദ്ധത്തില്‍ വീണുപോകുകയാണ് നായ. ജീവന് വേണ്ടി വെള്ളത്തില്‍ കാലിട്ടടിച്ച് കേഴുന്ന നായ, പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ ഓടിച്ചെന്ന് പട്ടിയെ തടാകത്തില്‍ നിന്ന് കരയ്ക്ക് കയറ്റുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. പട്ടിയെ രക്ഷിക്കല്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
saving the dog pic.twitter.com/xst8CKONdo
— The Feel Good Page (@akkitwts) December 28, 2020