ശരീരവേദന മാറണോ?, മസാജ് ചെയ്യാന്‍ പാമ്പുകള്‍ 'റെഡി', അമ്പരപ്പ് (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th December 2020 12:32 PM |
Last Updated: 30th December 2020 12:32 PM | A+A A- |
പാമ്പുകളെ ഉപയോഗിച്ച് മസാജ് ചെയ്യിക്കുന്നു
ദീര്‍ഘനേരമുള്ള ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ശരീരം ഒന്നാകെ മസാജ് ചെയ്യാന്‍ ആരെയെങ്കിലും ഒന്നു കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ശരീരവേദന പോകാന്‍ മസാജ് ചെയ്യുന്നത് പലപ്പോഴും ഗുണം ചെയ്യാറുണ്ട്. മസാജ് ചെയ്യാന്‍ പാമ്പുകള്‍ എന്ന് കേട്ടാലോ!, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
എന്നാല്‍ പാമ്പുകളെ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ഈജിപ്തിലെ കെയ്‌റോ സ്പാ ആണ് മസാജിനായി പാമ്പുകളെ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പുറത്ത് കൂടി പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിഷമില്ലാത്ത പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. കൂട്ടത്തില്‍ പെരുമ്പാമ്പുകളും ഉണ്ട്. റോയിട്ടേഴ്‌സാണ് വീഡിയോ പങ്കുവെച്ചത്. 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന മസാജിന് ആറ് ഡോളറാണ് നിരക്കായി ഈടാക്കുന്നത്. പാമ്പുകളെ ഉപയോഗിച്ചുള്ള മസാജ് വഴി പേശി വേദന പോകുമെന്ന് സ്പാ ഉടമ സഫ്വത് സെഡ്കി പറഞ്ഞു. രക്തയോട്ടം വര്‍ധിക്കുന്നതിന് ഇത് ഗുണകരമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
This massage at a Cairo spa is not for the faint-hearted pic.twitter.com/YWAsHrHn1e
— Reuters (@Reuters) December 29, 2020