അമേരിക്കയിലും അതിതീവ്ര വൈറസ് എത്തി; ബ്രിട്ടനിൽ രോ​ഗികൾ കൂടുന്നു, ഇന്നലെ മാത്രം 50,000ലധികം കോവിഡ് ബാധിതർ 

ആദ്യമായാണ് അമേരിക്കയിൽ ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ കോളറാഡോയിൽ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് അമേരിക്കയിൽ B.1.1.7 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. ​കോളറാഡോ ഗവർണർ ജേർഡ് പോളിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഇരുപതുകാരനായ യുവാവിനാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും ഇയാൾ ക്വാറന്റൈനിലാണെന്നുമാണ് റിപ്പോർട്ട്. വൈറസ് ബാധിതനായ യുവാവ് യാത്രചെയ്തിട്ടില്ലെന്നതിനാൽ രോ​ഗബാധയുടെ ഉറവിടം വ്യക്തമല്ല. കോവിഡ് രോ​ഗികളുമായി ഇയാൾക്ക് സമ്പർക്കം കണ്ടെത്താനാകാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. 

ബ്രിട്ടനിൽ മാത്രം കൊറോണ വൈറസിന്റെ പുതിയ വകഭേദം 3000 പേരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഒറ്റദിവസം രാജ്യത്ത് അമ്പതിനായിരത്തിലധികം കോവിഡ് കേസുകളാണ് ഉണ്ടായത്. ആദ്യമായാണ് ഇത്രയധികം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ഇതിനോടകം അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com