സീലിങ്ങ് തകര്‍ത്ത് അകത്തു കയറി, ഭിത്തിയില്‍ ഇഴഞ്ഞുകയറി കൂറ്റന്‍ പെരുമ്പാമ്പ്; വീട് മുഴുവന്‍ അലങ്കോലം, വലിപ്പം കണ്ട് രക്ഷാപ്രവര്‍ത്തകര്‍ ഞെട്ടി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2020 02:40 PM |
Last Updated: 31st December 2020 04:32 PM | A+A A- |

വീട്ടിനുള്ളില്‍ അകപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നു/ വീഡിയോ ദൃശ്യം
ചെറിയ പാമ്പാണെങ്കില്‍ കൂടി കണ്ടാല്‍ ഒരു നിമിഷം ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. അപ്പോള്‍ പെരുമ്പാമ്പ് ആണെങ്കിലോ, പറയാതിരിക്കുകയായിരിക്കും ഭേദം. അപ്രതീക്ഷിതമായി വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ടടിയിലധികം നീളമുള്ള പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
തായ്ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വീട്ടുടമസ്ഥനായ ലബ്‌സനിത് പുറത്തുപോയി മടങ്ങി വന്നപ്പോള്‍ വീട് ആകെ അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്.
വീട്ടുടമസ്ഥന്‍ തന്നെയാണ് പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഡിസംബര്‍ 10 നായിരുന്നു സംഭവം. വീടിനു മുകളില്‍ എങ്ങനെയോ എത്തിയ പാമ്പ് സീലിങ് തകര്‍ത്ത് മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. മുറിക്കുള്ളിലെ കസേരകളും മേശകളും എല്ലാം തട്ടിത്തെറിപ്പിച്ച നിലയിലാണ്. മേശയുടെ മുകളില്‍ വച്ചിരുന്ന പ്ലേറ്റുകള്‍ അടക്കമുള്ള വസ്തുക്കള്‍ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിനിടെ താഴെ വീണു തകര്‍ന്നിരുന്നു. ആള്‍ പെരുമാറ്റം ശ്രദ്ധയില്‍പെട്ടതോടെ പാമ്പ് ഭിത്തിയിലൂടെ ഇഴഞ്ഞ് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഇത്രയധികം വലുപ്പമുള്ള പാമ്പിനെ കണ്ടു ഭയന്ന വീട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു.
സുരക്ഷാ ജീവനക്കാര്‍ സ്ഥലത്തെത്തി പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അലമാരയ്ക്ക് പിന്നില്‍ മറഞ്ഞ പെരുമ്പാമ്പിന്റെ വലുപ്പം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ സുരക്ഷാജീവനക്കാരും ഭയപ്പെട്ടു. നാല് പേര്‍ ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പാമ്പിനെ പിടിക്കാന്‍ സാധിച്ചത്.