ഇന്ത്യന്‍ വംശജന്റെ വാര്‍ഷിക ശമ്പളം ഒമ്പതരക്കോടി; കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചു; പുറത്താക്കി

കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചു- ഒമ്പതരക്കോടി ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
ഇന്ത്യന്‍ വംശജന്റെ വാര്‍ഷിക ശമ്പളം ഒമ്പതരക്കോടി; കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചു; പുറത്താക്കി

ലണ്ടന്‍: കോടിക്കണക്കിന് രുപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കാന്റില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചതിനെ തുടര്‍ന്ന സസ്‌പെന്റ് ചെയ്തതായി റിപ്പോര്‍ട്ട്. പ്രമുഖ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പിന്റെമുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കമ്പനിയുടെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ബോണ്ട് ട്രേഡിങ് മേധാവിയായ പരാസ് ഷായ്‌ക്കെതിരെയാണ് നടപടി

സിറ്റി ഗ്രൂപ്പിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കാന്റീനില്‍നിന്ന് സാന്റ്‌വിച്ച് അടക്കമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പരാസ് ഷാ മോഷ്ടിച്ചെന്നാണ് ആരോപണം. 1.32 മില്യണ്‍ ഡോളര്‍ (ഏകദേശം ഒമ്പതര കോടിയോളം രൂപ) വാര്‍ഷിക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഈ മുപ്പത്തിയൊന്നുകാരന്‍. ഏഴുവര്‍ഷത്തോളം എച്ച്എസ്ബിസിയില്‍ ജോലിചെയ്ത ശേഷമാണ് അദ്ദേഹം സിറ്റിഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

അതേസമയം, പരാസ് ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിഗ്രൂപ്പും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com