ചൈനയില്‍ പടര്‍ന്നു പിടിച്ച മഹാമാരി കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി; 34കാരനായ ഡോക്ടര്‍ കോറോണ വൈറസ് ബാധിച്ച് മരിച്ചു

കോറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനീസ് ഡോക്ടര്‍ കോറോണ ബാധിച്ച് മരിച്ചു
ചൈനയില്‍ പടര്‍ന്നു പിടിച്ച മഹാമാരി കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി; 34കാരനായ ഡോക്ടര്‍ കോറോണ വൈറസ് ബാധിച്ച് മരിച്ചു

ബീജിങ്: കോറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനീസ് ഡോക്ടര്‍ കോറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്ര ഡോക്ടറായ ലീന്‍ വെന്‍ലിയാങ് ആണ് മരിച്ചത്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി തിരിച്ചറിഞ്ഞ അദ്ദേഹം ഇക്കാര്യം ചാറ്റിലൂടെ സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30ന് മുമ്പ് തന്നെ പങ്കുവെച്ചിരുന്നു.

സാര്‍സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ഒരേ മാര്‍ക്കറ്റില്‍നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

ഈ സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ജനുവരി മൂന്നിന് ചൈനീസ് അധികൃതര്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു. ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്.

കോറോണ വൈറസ് ബാധിച്ച് ചൈനയില്‍ 560ലേറെ പേര്‍ മരിക്കുകയും 28,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com