വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 28കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് 25കാരിയുടെ പ്രതികാരം

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ലാഹോര്‍: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാക്കിസ്ഥാനിലാണ് സംഭവം. വീട്ടില്‍ 25കാരി ഒറ്റയ്ക്കായിരുന്ന സമയത്താണ് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്.  ഈ സമയം അടുക്കളയിലേക്കോടിയ യുവതി കത്തിയെടുത്ത് യുവാവിന് നേരെ വീശി. എന്നാല്‍ യുവാവ് പിന്‍തിരിയാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് കത്തി ഉപയോഗിച്ച് 28കാരന്റെ  ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തത്.

പരുക്കേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ യുവതി പറയുന്നത് കള്ളമാണെന്ന ആരോപണവും ശക്തമാവുകയാണ്. ഇരുവരും തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നെന്നും യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറായതിന്റെ പകയാണ് യുവതി തീര്‍ത്തതെന്നും ആരോപണമുണ്ട്. ഇതേ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com