കുഞ്ഞിനും മുൻ ഭാര്യക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ല; 5.3 കോടിയോളം രൂപ കത്തിച്ചുകളഞ്ഞ് തോറ്റ മെയർ സ്ഥാനാർത്ഥി

മെയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ബ്രൂസ് മക്കോൺവില്ലേ എന്നയാളാണ് ഒരു മില്ല്യൺ കനേഡിയൻ ഡോളർ കത്തിച്ചു കളഞ്ഞത്
കുഞ്ഞിനും മുൻ ഭാര്യക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ല; 5.3 കോടിയോളം രൂപ കത്തിച്ചുകളഞ്ഞ് തോറ്റ മെയർ സ്ഥാനാർത്ഥി

ഒട്ടാവ: വിവാഹമോചനക്കേസിൽ മുൻ ഭാര്യയ്ക്ക് കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നൽകാതിരിക്കാൻ കോടികൾ കത്തിച്ചുകളഞ്ഞ് കനേഡിയൻ ബിസിനസുകാരൻ. ഒട്ടാവയിലെ മെയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ബ്രൂസ് മക്കോൺവില്ലേ എന്നയാളാണ് ഒരു മില്ല്യൺ കനേഡിയൻ ഡോളർ (ഏതാണ്ട് 5.3 കോടിയോളം രൂപ) കത്തിച്ചു കളഞ്ഞത്.

ഒരു മില്ല്യൺ കനേഡിയൻ ഡോളറാണ് വിവാഹമോചനത്തിൻരെ ഭാ​ഗമായി നൽകേണ്ടിയിരുന്ന നഷ്ടപരിഹാരം. തുക കുഞ്ഞിന്റെ ആവശ്യങ്ങൾക്കായി ഭാര്യയ്ക്ക് നൽകാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതു നൽകാതിരിക്കാനാണ് ബ്രൂസ് കോടികൾ കത്തിച്ചുകളഞ്ഞത്. സംഭവം ഇയാൾതന്നെ ഒട്ടാവ സുപ്പീരിയർ കോടതിയിൽ തുറന്നുപറഞ്ഞു.

കോടതി വിധി അനുസരിക്കാത്തതിന് ബ്രൂസിന് 30 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമെ സമ്പത്തിന്റെ കണക്ക് കോടതിയിൽ ബോധിപ്പിക്കുന്നത് വരെ എല്ലാ ദിവസവും 2000 ഡോളർ ഭാര്യയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ട

സെപ്തംബർ 23, ഡിസംബർ 15 തീയതികളിലായി രണ്ട് തവണകളായിട്ടാണ് ബ്രൂസ് പണം കത്തിച്ചത്. 25 തവണകളായി ആറ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുകയാണ് ഇങ്ങനെ കത്തിച്ചത്. പണം പിൻവലിച്ചതിന്റെ തെളിവായി രസീതുകൾ തന്റെ പക്കലുണ്ടെന്ന് ബ്രൂസ് കോടതിയിൽ പറഞ്ഞു. എന്നാൽ ഇവ കത്തിച്ചുകളഞ്ഞത് മറ്റാരു കണ്ടിട്ടില്ലെന്നാണ് ഇയാളുടെ അവകാശവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com