കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റാന്‍ പ്രമേയം പാസാക്കി പാകിസ്ഥാന്‍; കയ്യടിയും വിമര്‍ശനവും 

ശിക്ഷ കടുപ്പിക്കുന്നത് കുറ്റകൃത്യം കുറക്കുന്നതിന് സഹായിക്കില്ലെന്ന് പിപിപി നേതാക്കള്‍ വാദിക്കുന്നു
കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റാന്‍ പ്രമേയം പാസാക്കി പാകിസ്ഥാന്‍; കയ്യടിയും വിമര്‍ശനവും 


ഇസ്ലാമാബാദ്:  കുട്ടികളെ ലൈംഗീകാതിക്രമത്തിലൂടെ കൊലപ്പെടുത്തുകയോ, ലൈംഗീകമായി ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലാനുള്ള പ്രമേയം പാകിസ്ഥാന്‍ ദേശീയ അസംബ്ലി പാസാക്കി. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ഒഴികെയുള്ള കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു.

പാക് പാര്‍ലമെന്ററികാര്യ മന്ത്രി അലി മുഹമ്മദ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. ശിക്ഷ കടുപ്പിക്കുന്നത് കുറ്റകൃത്യം കുറക്കുന്നതിന് സഹായിക്കില്ലെന്ന് പിപിപി നേതാക്കള്‍ വാദിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ ലംഘിക്കുന്നതാണ് എന്നതിനാല്‍ പരസ്യമായി തൂക്കിലേറ്റുക എന്നത് സാധ്യമാവില്ലെന്നും പിപിപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരിയും പ്രമേയത്തെ അപലപിച്ചു. പ്രകൃതമായ രീതിയാണ് പരസ്യമായി തൂക്കിലേറ്റുക എന്നത് ന്നെ് പാക് മന്ത്രി ട്വീറ്റ് ചെയ്തു. പാക് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയമല്ല ഇതെന്നും, വ്യക്തി അവതരിപ്പിച്ച പ്രമേയമാണ് ഇതെന്നും പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി പറഞ്ഞു. 

പാക് ശിശു സംരക്ഷണ സംഘടനയായ സഹിലിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജനുവരിക്കും ജൂണിനും ഇടയില്‍ 1,304 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമമായി റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ ഒരോ ദിവസവും ഏഴ് കുട്ടികള്‍ വീതം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com