യുവതിയോട് സെക്‌സില്‍ ഏര്‍പ്പെടണമെന്ന് അതിയായ ആഗ്രഹം, വിസമ്മതിച്ചു; 51കാരന്‍ കഴുത്തുഞെരിച്ച് കൊന്നു, 28കാരിയുടെ മൃതദേഹത്തില്‍ കാമവെറി 

28കാരിയെ കഴുത്തുഞെരിച്ച്  കൊന്ന കേസില്‍ 51കാരന് ജീവപര്യന്തം
യുവതിയോട് സെക്‌സില്‍ ഏര്‍പ്പെടണമെന്ന് അതിയായ ആഗ്രഹം, വിസമ്മതിച്ചു; 51കാരന്‍ കഴുത്തുഞെരിച്ച് കൊന്നു, 28കാരിയുടെ മൃതദേഹത്തില്‍ കാമവെറി 

സിംഗപ്പൂര്‍: 28കാരിയെ കഴുത്തുഞെരിച്ച്  കൊന്ന കേസില്‍ 51കാരന് ജീവപര്യന്തം തടവ്. സെക്‌സില്‍ ഏര്‍പ്പെടണമെന്ന 51കാരന്റെ ആഗ്രഹത്തോട് വിസമ്മതം അറിയിച്ച യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹത്തില്‍ ഇയാള്‍ കാമവെറി തീര്‍ത്തതായി പ്രോസിക്യൂഷന്‍ പറയുന്നു.

2016 മാര്‍ച്ചിലാണ് സംഭവം. ചൈനീസ് ഭക്ഷണമായ സ്റ്റീംബോട്ട് കഴിക്കാനായി വാടക വീട്ടിലേക്ക് ക്ഷണിച്ച ശേഷമായിരുന്നു കൃത്യം. സെക്‌സിനായുളള 51 കാരന്റെ ആഗ്രഹം യുവതി വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം.

യുവതിയെ കാമുകിയായാണ് 51കാരന്‍ കരുതിയത്. വര്‍ഷങ്ങളായി ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ആണ്‍ സുഹൃത്തുക്കളുമായി ഇടപഴകുന്നത് തനിക്ക് സാധാരണമായ കാര്യമാണെന്ന് പറഞ്ഞ്് മുന്‍കൂട്ടി തന്നെ സെക്‌സിനായുളള 51കാരന്റെ ആഗ്രഹം തളളി. തുടര്‍ന്നായിരുന്നു ബാത്ത് ടവല്‍ ഉപയോഗിച്ച് 51കാരനായ ബോ സൂണ്‍ ഹോ 28കാരിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം യുവതിയെ വിവസ്ത്രയാക്കിയ പ്രതി, നഗ്നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് മൃതദേഹവുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. സംഭവശേഷം കടന്നുകളഞ്ഞ 51കാരനെ മലേഷ്യയില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com