കാമുകിയുടെ കഴുത്തറുത്തു, വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞു; ചോരയില്‍ കുളിച്ച് 46-കാരന്‍ അറസ്റ്റിൽ

ചോരയില്‍ കുളിച്ച നിലയിൽ പ്രതിയെ കണ്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്
കാമുകിയുടെ കഴുത്തറുത്തു, വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞു; ചോരയില്‍ കുളിച്ച് 46-കാരന്‍ അറസ്റ്റിൽ

മെക്‌സികോ സിറ്റി: 26കാരിയായ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഗ്രിത് എക്‌സാമില എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ കാമുകനും സിവില്‍ എന്‍ജിനീയറുമായ എറിക് ഫ്രാന്‍സിസ്‌കോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴക്കിനെത്തുടർന്ന് കാമുകിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു ഇയാൾ.

മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലാണ് സംഭവം നടന്നത്. കൊലപാതകം നടക്കുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നെന്നും ഇതിനിടെ എറികിനെ കൊല്ലുമെന്ന് ഇന്‍ഗ്രിത് ഭീഷണിപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൊട്ടുപിന്നാലെ ഇന്‍ഗ്രിത് ഒരു കത്തിയെടുത്ത് എറിക്കിനെ കുത്തിപരിക്കേല്‍പ്പിച്ചു. തന്നെ വീണ്ടും കുത്തിപരിക്കേല്‍പ്പിക്കാനാണ് അട്ടഹസിച്ചുകൊണ്ട് എറിക് പറഞ്ഞത്. എന്നാൽ രണ്ടാമത് കുത്തിയപ്പോൾ ഇയാൾ കത്തി പിടിച്ചുവാങ്ങി യുവതിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. ചിലഭാഗങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളുകയും ബാക്കി പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞതായുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.  ചോരയില്‍ കുളിച്ച നിലയിൽ എറിക്കിനെ കണ്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com