കൊറോണ; ജപ്പാന്‍ തീരത്ത് തടഞ്ഞു വച്ച ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ജപ്പാന്‍ തീരത്ത് തടഞ്ഞു വച്ച ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാരനായ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു
കൊറോണ; ജപ്പാന്‍ തീരത്ത് തടഞ്ഞു വച്ച ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ടോക്യോ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് തടഞ്ഞു വച്ച ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാരനായ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 

ഇതോടെ ഈ കപ്പലിലുള്ള ഇന്ത്യക്കാരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം മൂന്നായി. മൂവരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും മൂവരുടേയും ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യോക്കോഹോമ പരിസരത്ത് കപ്പൽ ക്വാറന്റൈനില്‍ (സമ്പര്‍ക്ക വിലക്ക്) ഉള്ളത് . 3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. 

കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com