ജപ്പാന്‍ കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് ബാധ; കപ്പലില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് 355 പേര്‍ക്ക് 

കൊറോണ വൈറസ് ബാധയേറ്റ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു
ജപ്പാന്‍ കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് ബാധ; കപ്പലില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് 355 പേര്‍ക്ക് 

ടോക്യോ: യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് ബാധ. ഇതോടെ കപ്പലില്‍ തങ്ങുന്നവരില്‍ വൈറസ് ബാധയേറ്റ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. 

3711 പേരുള്ള ബ്രിട്ടീഷ് കപ്പല്‍ ഫെബ്രുവരി രണ്ടിനാണ് ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ചത്. 138 ഇന്ത്യക്കാര്‍ ഈ കപ്പലിലുണ്ട്. വൈറസ് ബാധയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ ചെയ്യുമെന്ന് ടോക്യോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. 

355 പേര്‍ക്കാണ് കപ്പലില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് ബാധയേറ്റ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലിലുള്ളവരുമായി ഫോണ്‍, ഈമെയില്‍ വഴി സംസാരിക്കുന്നുണ്ട്. ഫെബ്രുവരി 17ടെയാവും എല്ലാവരുടേയും പരിശോധന പൂര്‍ത്തിയാവുകയെന്നും അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com