'ഒറ്റ നിമിഷത്തില്‍ 10 കോടി കത്തിയമര്‍ന്നു'; ഫെറാരി കാറിനെ തീ വിഴുങ്ങന്ന ദൃശ്യങ്ങള്‍ 

ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാറായ ഫെറാരി കത്തി അമരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
'ഒറ്റ നിമിഷത്തില്‍ 10 കോടി കത്തിയമര്‍ന്നു'; ഫെറാരി കാറിനെ തീ വിഴുങ്ങന്ന ദൃശ്യങ്ങള്‍ 

മോണാക്കോ സിറ്റി: ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാറായ ഫെറാരി കത്തി അമരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. 10 കോടി വില വരുന്ന ഫെറാരി എഫ് 40യെ തീ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

യൂറോപ്യന്‍ രാജ്യമായ മോണോക്കയിലെ തെരുവില്‍ ചൊവ്വാഴ്ചയാണ് സംഭവം. എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്‍സീറ്റിന് താഴെയാണ് എന്‍ജിന്‍. ഇവിടെ നിന്ന് ആളിപ്പടര്‍ന്ന തീ സ്‌പോര്‍ട്‌സ് കാറിനെ വിഴുങ്ങുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസമയത്ത് പുറത്ത് നില്‍ക്കുന്ന ഒരാള്‍ കൈ ഉയര്‍ത്തിക്കാണിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ കത്തി അമരുന്നതിന്റെ പിരിമുറുക്കം വ്യക്തമാക്കുന്നതാണ് ഇയാളുടെ ഭാവപ്രകടനങ്ങള്‍. ഇയാള്‍ കാറിന്റെ ഉടമസ്ഥന്‍ ആണോ എന്ന് സ്ഥിരികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com