കോപ്പി പേസ്റ്റ് കമാന്‍ഡുകള്‍ സൃഷ്ടിച്ച കംപ്യൂട്ടര്‍ വിദഗ്ധന്‍ ലാറി ടെസ്‌ലര്‍ അന്തരിച്ചു 

1973ല്‍ സിറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്നതിന് ഇടയിലാണ് ടെസ്ലര്‍ കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തുന്നത്
കോപ്പി പേസ്റ്റ് കമാന്‍ഡുകള്‍ സൃഷ്ടിച്ച കംപ്യൂട്ടര്‍ വിദഗ്ധന്‍ ലാറി ടെസ്‌ലര്‍ അന്തരിച്ചു 

ന്യൂയോര്‍ക്ക്: കംപ്യൂട്ടറിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ കണ്ടുപിടിച്ച ലാറി ടെസ്‌ലര്‍(74) അന്തരിച്ചു. കംപ്യൂട്ടര്‍ ഉപയോഗം എളുപ്പമാക്കുന്നതിന് വേണ്ട കമാന്‍ഡുകള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വ്യക്തിയാണ് വിടാവാങ്ങിയത്. 

1973ല്‍ സിറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്നതിന് ഇടയിലാണ് ടെസ്ലര്‍ കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ ഫൈന്‍ഡ് ആന്‍ഡ് റിപ്ലേസ് കമാന്‍ഡും ഇദ്ദേഹം കണ്ടെത്തി. 17 വര്‍ഷം ഇദ്ദേഹം ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്തു. 

ആപ്പിളിന്റെ യുസര്‍ ഇന്റര്‍ഫെയ്‌സ് ഡിസൈന്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആമസോണ്‍, യാഹൂ എന്നീ കമ്പനികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945ല്‍ ന്യൂയോര്‍ക്കിലാണ് ലാറിയുടെ ജനനം. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തു. ബിരുദത്തിന് ശേഷം കംപ്യൂട്ടര്‍ മേഖലയിലേക്ക് തിരിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com