ഇന്ത്യന്‍ മുസ്ലിംകളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണം; കലാപത്തിന് കാരണം ആര്‍എസ്എസും ബിജെപിയുമെന്ന് ഇമ്രാന്‍ ഖാന്‍

ഡല്‍ഹി കലാപത്തിന് കാരണം ആര്‍എസ്എസും ബിജെപിയുമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇന്ത്യന്‍ മുസ്ലിംകളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണം; കലാപത്തിന് കാരണം ആര്‍എസ്എസും ബിജെപിയുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഡല്‍ഹി കലാപത്തിന് കാരണം ആര്‍എസ്എസും ബിജെപിയുമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 20 കോടി മുസ്ലിംകളെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ പറഞ്ഞു. 

നാസി തത്വശാസ്ത്രത്തില്‍ ആകൃഷ്ടരായ ആര്‍എസ്എസ് നൂറുകോടി ജനങ്ങളുള്ള ആണവായുധ രാജ്യത്തെ കയ്യടക്കിയിരിക്കുകയാണ്. വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വംശീയ പ്രത്യയശാസ്ത്രം എപ്പോഴോക്കെ ഭരണം ഏറ്റെടുക്കുന്നോ, അപ്പോഴൊക്കെ അത് രക്തച്ചൊരിച്ചിലിന് കാരണമാകും- ഇമ്രാന്‍ ട്വീറ്റ് ചെയ്തു. 

കശ്മീര്‍ ഒരു തുടക്കമായിരുന്നു. ഇപ്പോള്‍ 20 കോടി മുസ്ലിംകളെ ലക്ഷ്യം വെച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്ലിംകളെ രക്ഷിക്കാന്‍ രാജ്യന്താര സമൂഹം ഇടപെടണം-ഇമ്രാന്‍ പറഞ്ഞു. അതേസമയം, പാകിസ്ഥാനില്‍ ആരാധനയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ അക്രമിക്കരുതെന്നും ഇമ്രാന്‍ പാക് ജനതയോട് പറഞ്ഞു. 

അതേസമയം, ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22ആയി. ഇതില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. ഒന്‍പുതുപേര്‍ വെടിയേറ്റാണ് മരിച്ചത്. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com