ടെലിവിഷൻ പരമ്പരകളിലൂടെ താരമായ ടെംബോ ആന ഇനി ഓർമ; ദയാവധത്തിന് വിധേയമാക്കി (വീഡിയോ)

ടെലിവിഷൻ പരമ്പരകളിലൂടെ താരമായ ടെംബോ ആന ഇനി ഓർമ; ദയാവധത്തിന് വിധേയമാക്കി (വീഡിയോ)

സാൻ ഡീ​ഗോ മൃ​ഗശാലയിലെ മുഖ്യ ആകർഷണമായിരുന്ന, ലോകത്ത് ഒട്ടേറെ ആരാധകരെ  സമ്പാദിച്ച ടെംബോ ആന ഇനി ഓർമ

കാലിഫോർണിയ: സാൻ ഡീ​ഗോ മൃ​ഗശാലയിലെ മുഖ്യ ആകർഷണമായിരുന്ന, ലോകത്ത് ഒട്ടേറെ ആരാധകരെ  സമ്പാദിച്ച ടെംബോ ആന ഇനി ഓർമ. 48 വയസ് പ്രായമുള്ള ടെംബോ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ തീർത്തും അവശയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ ആരോഗ്യ നില തീർത്തും വഷളായ ആനയെ പാർക്ക് അധികൃതർ ദയാവധത്തിനു വിധേയമാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സാമൂഹിക മാധ്യമങ്ങളിലൂടെ പാർക്ക് അധികൃതർ തന്നെയാണ് ടെംബോയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് ടെംബോ ആദ്യം താരമാകുന്നത്. പിന്നീട് 1983 ലാണ് ടെംബോ സാൻ ഡീഗോ മൃഗശാലയിലെത്തുന്നത്. മൃഗശാലയിലെ നാല് ആനകളിൽ ഒന്നായിരുന്നു ആഫ്രിക്കൻ ആനയായ ടെംബോ. ഷാബ എന്ന ആഫ്രിക്കൻ ആനയാണ് ഇനിയുള്ളത്.  

മേരി, ദേവീ എന്നീ പേരുകളിലുള്ള ഏഷ്യൻ ആനകളും മൃഗശാലയിലുണ്ട്. ടെംബോയുടെ വിയോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളർ അഗാധ ദുഃഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com