തായ്‌വാന്‍ സൈനിക മേധാവി അടക്കം എട്ട് പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍ മരിച്ചത്
തായ്‌വാന്‍ സൈനിക മേധാവി അടക്കം എട്ട് പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

തായ്‌പെയി: തായ്‌വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍ മരിച്ചത്. കോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് തായ്‌വാന്‍ വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിച്ചു.

ജനുവരി 11ന് തായ്‌വാനില്‍  പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് അപകടം. ജനറല്‍ ഷെന്‍ അടക്കം 11 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അഞ്ചുപേര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.07 ന് പറന്നുയര്‍ന്ന ഹെലികോപ്ടര്‍, 13 മിനുട്ടിനകം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് വ്യോമസേന കമാന്‍ഡര്‍ പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് പ്രസിഡന്റ് സായി ഇംഗ് വെന്‍ തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി പ്രഖ്യാപിച്ചു. സൈനിക മേധാവിയുടെ നിര്യാണത്തില്‍ പ്രസിഡന്റ് അതീവദുഃഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com