മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസ് നാളെ മുതൽ വർധിപ്പിക്കും; പ്രതിദിനം 16 ട്രിപ്പുകൾ 

ശീതകാല അവധി പ്രമാണിച്ചാണ് സർവീസ് വർദ്ധന
മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസ് നാളെ മുതൽ വർധിപ്പിക്കും; പ്രതിദിനം 16 ട്രിപ്പുകൾ 

റിയാദ്: പുണ്യ നഗരങ്ങളായ മക്കയെയും മദീനയെയും  ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേ നാളെ മുതൽ സർവീസ് വർധിപ്പിക്കും. ശീതകാല അവധി പ്രമാണിച്ചാണ് സർവീസ് വർദ്ധന. തിരക്ക് പരിഗണിച്ച് ‍ജനുവരിയിൽ പ്രതിദിനം 16 സർവീസുകളാണ് നടത്തുക.

നിലവിൽ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 10 സർവീസുകളാണ് നടത്തിയിരുന്നത്. എന്നാൽ ജനുവരി മൂന്നു മുതൽ ആഴ്ചയിൽ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും. രാവിലെ എട്ടിനും രാത്രി 11 നും ഇടയിൽ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക. ജനുവരി 25-ാം തിയതി വരെയാണ് പുതിയ സർവീസുകൾ.

ജിദ്ദയിലെ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ കത്തിനശിച്ചതിനെത്തുടർന്ന് മൂന്നു മാസത്തോളം സർവീസ് നിർത്തിവച്ചിരുന്നു. ഡിസംബർ 18നാണ് സര്‍വീസ് പുനരാരംഭിച്ചത്. സുലൈമാനിയ റെയിൽവേസ്റ്റേഷൻ തുറക്കുന്നത് വരെ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഒന്നാംനമ്പർ ടെർമിനലിൽ നിന്നാണ് സർവീസുകൾ തുടങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com