വിമാനത്താവളത്തിലെ കസേരയിലിരുന്ന് മൂത്രമൊഴിക്കുന്ന യാത്രക്കാരന്‍; ഞെട്ടിച്ച് വിഡിയോ; വിമര്‍ശനം

അടുത്തിരിക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെയുള്ള ഇയാളുടെ  പ്രവര്‍ത്തി സൈബര്‍ ലോകത്തെ രോക്ഷത്തിലാക്കിയിരിക്കുകയാണ്
വിമാനത്താവളത്തിലെ കസേരയിലിരുന്ന് മൂത്രമൊഴിക്കുന്ന യാത്രക്കാരന്‍; ഞെട്ടിച്ച് വിഡിയോ; വിമര്‍ശനം

യാത്ര ചെയ്യുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. വൃത്തിയില്ലാത്ത ബാത്തറൂമുകളും മറ്റുമാണ് പലപ്പോഴും നമ്മെ അസ്വസ്ഥരാക്കുന്നത്. മാത്രമല്ല ചില യാത്രക്കാരുടെ പെരുമാറ്റവും യാത്രയിലെ രസംകൊല്ലികളാവും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു യാത്രക്കാരന്റെ മോശം പെരുമാറ്റമാണ്. വിമാനത്താവള ടെര്‍മിനലിലെ കസേരയില്‍ ഇരുന്നുകൊണ്ട് മൂത്രമൊഴിക്കുകയാണ് ഒരു യാത്രികന്‍. 

അടുത്തിരിക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെയുള്ള ഇയാളുടെ  പ്രവര്‍ത്തി സൈബര്‍ ലോകത്തെ രോക്ഷത്തിലാക്കിയിരിക്കുകയാണ്. വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ അവിടെ ഇരുന്നുകൊണ്ടുതന്നെ മൂത്രമൊഴിക്കുകയാണ്. ചുറ്റുമിരിക്കുന്നവര്‍  ഇത് കണ്ട് ഞെട്ടി മുഖം തിരിക്കുന്നതും വിഡിയോയില്‍ കാണാം. കൂടെയുള്ള യാത്രികന്‍ തന്നെയാണ് ഇതിന്റെ വിഡിയോ പകര്‍ത്തിയത്. പാസഞ്ചര്‍ ഷേയ്മിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Passenger Shaming (@passengershaming) on

വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരേ ഉയരുന്നത്. പൊതുസ്ഥലത്തിരുന്ന് മൂത്രമൊഴിക്കാന്‍ അയാള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് ചിലര്‍ അതിശയിക്കുന്നത്. ഇയാളെ അറസ്റ്റു ചെയ്തില്ലേ എന്നാണ് ചിലരുടെ ചോദ്യം. ഇതെല്ലാം കണ്ട് പ്രതികരിക്കാതെ തൊട്ടടുത്തായി ഇരിക്കുന്നവര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com