18കാരിയായ മകളെ നോക്കാന്‍ ഒരു നാനിയെ വേണം; പരസ്യം നല്‍കി അമ്മ; പരിഹസിച്ച് സൈബര്‍ ലോകം

പാചകം ചെയ്യാനും, വീടുവൃത്തിയാക്കാനും, വസ്ത്രങ്ങള്‍ അലക്കാനുമാണ് മകള്‍ക്ക് നാനിയെ വേണ്ടത്
18കാരിയായ മകളെ നോക്കാന്‍ ഒരു നാനിയെ വേണം; പരസ്യം നല്‍കി അമ്മ; പരിഹസിച്ച് സൈബര്‍ ലോകം

18കാരിയായ മകളെ സഹായിക്കാന്‍ നാനിയെ ആവശ്യമുണ്ടെന്നന് പറഞ്ഞ് പരസ്യം നല്‍കിയ അമ്മയെക്കുറിച്ചാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ ചര്‍ച്ചാവിഷയം. മകള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും അതിനാല്‍ അവളെ നോക്കാന്‍ ആളെ വേണമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. പരസ്യം ട്രോളന്മാര്‍ ഏറ്റെടുത്തെതോടെ രസകരമായ നിരവധി ട്രോളുകളാണ് ഇതിനെക്കുറിച്ച് പുറത്തുവരുന്നത്.

കാനേഡിയനായ തന്റെ മകള്‍ക്കുവേണ്ടി വളരെ വിശദമായിട്ടാണ് അമ്മ പരസ്യം നല്‍കിയത്. പാചകം ചെയ്യാനും, വീടുവൃത്തിയാക്കാനും, വസ്ത്രങ്ങള്‍ അലക്കാനുമാണ് മകള്‍ക്ക് നാനിയെ വേണ്ടത്. രണ്ടു ബെഡ്‌റൂമുള്ള മനോഹരമായ ഫ്‌ലാറ്റിലാണ് മകള്‍ താമസിക്കുന്നതെന്നും ജോലി സമയത്തെക്കുറിച്ചും സാലറിയെക്കുറിച്ചും പറയാമെന്നുമാണ് പരസ്യത്തിലുള്ളത്.

'' യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ ഫസ്റ്റ് ഇയര്‍ ലോ പഠിക്കുന്ന എന്റെ 18 വയസ്സുകാരിയായ മകള്‍ക്ക് ഒരു നാനിയെ ആവശ്യമുണ്ട്, പാചകം, വൃത്തിയാക്കല്‍ എന്നീ ജോലികള്‍ ചെയ്യാനറിയുന്ന ആളാകണം. വീട്ടിലേക്ക് വേണ്ട സാധനങ്ങളും പച്ചക്കറികളും മറ്റും ഡ്രൈവര്‍ വാങ്ങിവരും. പക്ഷേ മകള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും അലക്ക്, വീടുവൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ അവള്‍ക്ക് ശല്യമാകില്ലെന്നും ഉറപ്പാക്കുന്ന നാനിയെയാണ് ആവശ്യം''.  ഇതായിരുന്നു പരസ്യം.  

യുകെയിലെ ഒരു റിക്രൂട്ട്‌മെന്റ് സൈറ്റാണ് പരസ്യം പ്രസിദ്ധീകരിച്ചത്. പേരുവെളിപ്പെടുത്താത്ത ഒരു രക്ഷിതാവാണ് പരസ്യത്തിനു പിന്നിലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും സൈബര്‍ ലോകം ഏറ്റെടുക്കുകയാണ് വാര്‍ത്ത. ഇത്ര പ്രായമായിട്ടും സ്വന്തം കാര്യം നോക്കാന്‍ മകള്‍ പഠിച്ചില്ലേ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. അമ്മയെ വിമര്‍ശിക്കുന്നവരും നിരവധിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com