ഇറാന്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറി; നീങ്ങുന്നത് യുദ്ധത്തിലേക്കോ? ആശങ്ക

2015ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയതോടെ ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വര്‍ധിക്കുകയാണ്
ഇറാന്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറി; നീങ്ങുന്നത് യുദ്ധത്തിലേക്കോ? ആശങ്ക

ടെഹ്‌റാന്‍: ആണവക്കരാറില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് ഇറാന്‍.  ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ കാസിം സൊലേമാനിയെ വധിച്ച അമേരിക്കന്‍ നീക്കത്തിനുള്ള പ്രതികാരമായിട്ടാണ് പിന്‍മാറ്റം. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചതായി ഔദ്യോഗിക ടിവി ചാനല്‍ പ്രഖ്യാപിച്ചു.

2015ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയതോടെ ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വര്‍ധിക്കുകയാണ്. ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വന്‍ശക്തികള്‍ ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടത്. ആവശ്യമനുസരിച്ച് യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. യുഎന്‍ ആണവ നിരീക്ഷണസമിതിയുമായി സഹകരിക്കാനും ടെഹ്‌റാനില്‍ ചേര്‍ന്ന ഇറാനിയന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

അമേരിക്കയെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്. ആണവകരാര്‍ പ്രകാരം യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറി കിലോ ആണ്. വരും ദിവസങ്ങളില്‍ ഇത് മറികടന്നേക്കുമെന്ന് ഇറാന്റെ പ്രഖ്യാപനം. 

ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്ന കരാറില്‍ നിന്ന് പിന്‍മാറുന്നതായി രാജ്യം പ്രഖ്യാപിക്കുന്നതിന് അര്‍ത്ഥം, അത്തരം ഒരു ആയുധം പ്രയോഗിക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇറാന്റെ രണ്ടാമത്തെ ഏറ്റവും കരുത്തനായ മേജര്‍ ജനറലിനെയാണ് അമേരിക്ക വധിച്ചത്. ഇതിലൂടെ പശ്ചിമേഷ്യയിലെ സമാധാനം തകര്‍ക്കുകയാണ് അമേരിക്കയും പ്രസിഡന്റ് ട്രംപും ചെയ്തതെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com