ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പുക പടരുന്നത്  11,000കിലോമീറ്റര്‍ ദൂരത്തേക്ക്; പസഫിക് താണ്ടി ചിലിയിലെത്തി, ഇനി അര്‍ജന്റീനയിലേക്ക്

ഓസ്‌ട്രേലിയയിലെ പതിനഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയെ വിഴുങ്ങിയ കാട്ടുതീയുടെ കെടുതി കിലോമീറ്ററുകള്‍ ദൂരത്തുള്ള ചിലിയിലേക്കും
ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പുക പടരുന്നത്  11,000കിലോമീറ്റര്‍ ദൂരത്തേക്ക്; പസഫിക് താണ്ടി ചിലിയിലെത്തി, ഇനി അര്‍ജന്റീനയിലേക്ക്

സ്‌ട്രേലിയയിലെ പതിനഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയെ വിഴുങ്ങിയ കാട്ടുതീയുടെ കെടുതി കിലോമീറ്ററുകള്‍ ദൂരത്തുള്ള ചിലിയിലേക്കും. ഓസ്‌ട്രേലിയയെ മൂടിയ കാട്ടുതീയുടെ പുക 11,000കിലോമീറ്ററുകള്‍ പസഫിക് സമുദ്രത്തിലൂടെ താണ്ടി ചിലിയിലെത്തിയിരിക്കുകയാണ്.

പസഫിക് കടന്ന് തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് പുക കടക്കുന്നതായാണ് കാലാലവസ്ഥ പഠന കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
മധ്യചിലിയെ പുക മൂടുമെന്നും അര്‍ജന്റീനയിലേക്കും ഇത് കടക്കുമെന്നും  കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാട്ടുതീ അണക്കാനുള്ള തീവ്രശ്രമം തുടരുന്ന രക്ഷാ സംഘത്തിന് ആശ്വാസം നല്‍കി സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. സിഡ്‌നിമുതല്‍ മെല്‍ബണ്‍വരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയില്‍സിലെ വിവിധയിടങ്ങളിലും കഴിഞ്ഞദിവസം ലഭിച്ച മഴ കാട്ടുതീയുടെ തീവ്രത കുറച്ചു.എന്നാല്‍ താപനില വീണ്ടും നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് തന്നെ തിരിച്ചുവരുമെന്ന് കാലാസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ഇതുവരെ 25 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. 1500വീടുകള്‍ നശിച്ചിട്ടുണ്ട്. നാലുമാസമായി പടരുന്ന തീയില്‍ വെന്തെരിഞ്ഞത് 50 കോടിയോളം ജീവജാലങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com