മാനസിക വെല്ലുവിളി നേരിടുന്ന മകളെയും അമ്മയെയും പീഡിപ്പിച്ചു; മകള്‍ ഗര്‍ഭിണി; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

മാനസിക വെല്ലുവിളി നേരിടുന്ന യുവതികളില്‍ ഒരാള്‍ ഗര്‍ഭണിയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്
മാനസിക വെല്ലുവിളി നേരിടുന്ന മകളെയും അമ്മയെയും പീഡിപ്പിച്ചു; മകള്‍ ഗര്‍ഭിണി; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

റാസല്‍ഖൈമ: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ പ്രതിക്ക് റാസല്‍ഖൈമ ക്രിമിനല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മുപ്പത് വയസ്സുള്ള ഏഷ്യക്കാരനാണ് പ്രതി. പീഡനത്തിന് ഇരയായ പ്രായം കുറഞ്ഞ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും കേസ് പരിഗണിച്ച ചീഫ് ജഡ്ജ് അറിയിച്ചു. 

മാനസിക വെല്ലുവിളി നേരിടുന്ന യുവതികളില്‍ ഒരാള്‍ ഗര്‍ഭണിയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയും ഗൈനക്കോളജിസ്റ്റിനെ കാണുകയും ചെയ്തു. ഇതോടെ യുവതി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചു. ബന്ധുക്കള്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയായ ഏഷ്യക്കാരന്‍ അമ്മയെയും മകളെയും ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായത്. 

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വീട്ടില്‍വച്ച് അമ്മയായ സ്ത്രീയുടെ നീക്കങ്ങള്‍ പരിശോധിക്കുമായിരുന്നു. തുടര്‍ന്ന് അവരെ പീഡിപ്പിച്ചു. പിന്നീട് അവരുടെ മകളെയും നിരവധി തവണ പീഡിപ്പിച്ചു. മാനസീക വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ ആയതിനാല്‍ ഇവര്‍ക്ക് പീഡനം മനസിലാകില്ലെന്നാണ് പ്രതി കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

പ്രതിയെ റാക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അവിടെ വച്ചു ഇയാള്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് ഇയാളെ റാക് ക്രിമിനല്‍ കോടതിയിലേക്ക് മാറ്റി. ഏറ്റവും കടുത്ത ശിക്ഷതന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com