യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നുവീണു, 170 മരണം (വിഡിയോ)

ഇറാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നുവീണ് 170 പേര്‍ മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം
ചിത്രം കടപ്പാട്, ട്വിറ്റര്‍
ചിത്രം കടപ്പാട്, ട്വിറ്റര്‍

ടെഹ്‌റാന്‍: ഇറാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നുവീണ് 170 പേര്‍ മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. 

യുക്രൈന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ടെഹ്‌റാന്‍ ഇമാം ഖാനയി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീഴുകയായിരുന്നു. 170 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി ഇറാനിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. 

അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് റെസ ജാഫര്‍സാദേ പറഞ്ഞു. ടെഹ്‌റാനില്‍ നിന്നു പറന്നുയര്‍ന്ന വിമാനം പരന്ദിനും ഷഹരിയാറിനും ഇടയിലാണ് തകര്‍ന്നുവീണത്.- ജാഫര്‍സാദേ സ്ഥിരീകരിച്ചു. പറന്നുയര്‍ന്ന ഉടന്‍  എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഏതൊക്കെ രാജ്യക്കാരാണ് അപകടത്തില്‍ പെട്ടതെന്നു വ്യക്തമായിട്ടില്ല. യുക്രൈനിലേക്കു പോവുകയായിരുന്നു വിമാനം. 

ഇറാനും അമേരിക്കയിലും തമ്മിലുള്ള സംഘര്‍ഷം സൈനിക നടപടിയിലേക്കു നീങ്ങുന്നതിനിടയിലാണ് വിമാന അപകടം ഉണ്ടായത്. ഇത് ആശങ്ക പരത്തിയിരുന്നു. എന്നാല്‍ സൈനിക നടപടിയുമായി അപകടത്തിനു ബന്ധമില്ലെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com