സുലൈമാനി വധത്തെ പിന്തുണച്ച് ബ്രിട്ടന്‍; ഗള്‍ഫ് തീരത്ത് ഒരുങ്ങിയിരിക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് നിര്‍ദേശം

സുലൈമാനി വധത്തിന് ശേഷമുണ്ടായ സ്ഥിതിഗതികള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്
സുലൈമാനി വധത്തെ പിന്തുണച്ച് ബ്രിട്ടന്‍; ഗള്‍ഫ് തീരത്ത് ഒരുങ്ങിയിരിക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് നിര്‍ദേശം

ലണ്ടന്‍: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ തലവനായ സുലൈമാനിയെ വധിച്ച അമേരിക്കയുടെ നീക്കത്തിന് പൂര്‍ണ പിന്തുണയുമായി ബ്രിട്ടന്‍. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിര്‍ദേശം നല്‍കി. 

നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നത്. സുലൈമാനി വധത്തിന് ശേഷമുണ്ടായ സ്ഥിതിഗതികള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ 48 മണിക്കൂറിനകം ഇറാഖിലെത്താന്‍ പാകത്തില്‍ ഒരുങ്ങി നില്‍ക്കാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

നേരത്തെ സുലൈമാനിയെ അധിക്ഷേപിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയിരുന്നു. നിരവധി നിഷ്‌കളങ്കരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തില്‍ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിളിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രതിഷേധം അറിയിട്ട് ഇറാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ എന്തിനും തയ്യാറായി നില്‍ക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com