ഇറാഖില്‍ വീണ്ടും ആക്രമണം; യുഎസ് എംബസിക്ക് സമീപം പതിച്ചത് രണ്ട് റോക്കറ്റുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 06:33 AM |
Last Updated: 09th January 2020 06:34 AM | A+A A- |

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദില്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയം സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ 100 മീറ്റര്‍ സമീപത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ എന്നിവയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് വീണ്ടും റോക്കറ്റാക്രമണമുണ്ടായത്.
അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ റോക്കറ്റുകള്‍ പതിച്ചെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ ബങ്കറിലായിരുന്നു എന്നും, അവര്‍ സുരക്ഷിതരാണെന്നും അമേരിക്ക പറയുന്നു.
ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ്, അമേരിക്ക എന്തിനും തയ്യാറാണെന്നും വ്യക്തമാക്കി. ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ്, അമേരിക്ക എന്തിനും തയ്യാറാണെന്നും വ്യക്തമാക്കി. ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല. അമേരിക്കന്‍ സൈനികര്‍ എന്തിനും തയാറാണ്. സുലൈമാനിയുടെ കൊലപാതകം ഭീകരര്‍ക്കുള്ള സന്ദേശമാണ്. മറ്റ് ലോകരാജ്യങ്ങള്‍ക്കും യാഥാര്‍ഥ്യം ബോധ്യമുണ്ട്. ഇറാന്‍ അണ്വായുധ നിര്‍മാണം നിര്‍ത്തണം. ഭീകരവാദത്തെ സഹായിക്കുന്നതും അവസാനിപ്പിക്കണം. ഇറാന്‍ സ്വഭാവം മാറ്റുന്നതു വരെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.