യുക്രൈന്‍ വിമാനം തകര്‍ന്നത് മിസൈലേറ്റ് തന്നെയെന്ന് സമ്മതിച്ച് ഇറാന്‍; 'മനുഷ്യസഹജമായ പിഴവെന്ന്' വിശദീകരണം

ടെഹ്‌റാനിലെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് മിസൈലേറ്റെന്ന് സമ്മതിച്ച് ഇറാന്‍
യുക്രൈന്‍ വിമാനം തകര്‍ന്നത് മിസൈലേറ്റ് തന്നെയെന്ന് സമ്മതിച്ച് ഇറാന്‍; 'മനുഷ്യസഹജമായ പിഴവെന്ന്' വിശദീകരണം

ടെഹ്‌റാന്‍: ടെഹ്‌റാനിലെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് മിസൈലേറ്റെന്ന് സമ്മതിച്ച് ഇറാന്‍. 'മനുഷ്യസഹജമായ പിഴവാണ്' അപകടത്തിന് കാരണം എന്നാണ് വിശദീകരണം.

ഇറാന്‍ മിസൈലേറ്റാണ് വിമാനം തകര്‍ന്നുവീണത് എന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇത് തള്ളിക്കളയുകയാണ് ചെയ്തത്. മിസൈലേറ്റാണ് അപകടം നടന്നതെന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്‍ സമ്മതം നടത്തിയിരിക്കുന്നത്. 

പ്ലെയിന്‍ പറന്നത് തന്ത്രപ്രധാനമായ സൈനിക താവളത്തിന് സമീപത്തുകൂടിയാണെന്നും ഇറാന്‍ ജനറല്‍ സ്റ്റാഫ് വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്റെ ബോയിങ് 737 വിമാനം തകര്‍ന്നുവീണത്. കീവിലേക്ക് പറന്നുയര്‍ന്ന വിമാത്തില്‍ 167 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 82പേര്‍ ഇറാന്‍ സ്വദേശികളാണ്. 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. 

ഖുദ്‌സ് സേനാ മേധാവി ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാഖിലെ യുഎസ് വ്യോമതാവളങ്ങള്‍ക്കുനേര്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിലൊരു മിസൈലേറ്റാണ് വിമാനം തകര്‍ന്നിവീണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com