'ഭാര്യ' പുരുഷനെന്ന് അറിഞ്ഞത് രണ്ടാഴ്ചക്കു ശേഷം, ഞെട്ടി ഇമാം; കള്ളി പൊളിച്ചത് മതിലുചാട്ടം

അയല്‍വാസി ഇമാമിന്റെ ഭാര്യക്കെതിരെ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്
'ഭാര്യ' പുരുഷനെന്ന് അറിഞ്ഞത് രണ്ടാഴ്ചക്കു ശേഷം, ഞെട്ടി ഇമാം; കള്ളി പൊളിച്ചത് മതിലുചാട്ടം

ലിയ സ്വപ്‌നങ്ങളുമായാണ് ഉഗാണ്ടന്‍ ഇമാമായ മുഹമ്മദ് സുതുമ്പ വിവാഹജീവിതത്തിലേക്ക് കടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ്‌ ഞെട്ടിപ്പിക്കുന്ന സത്യം അദ്ദേഹം അറിഞ്ഞത്. തന്റെ ഭാര്യ സ്ത്രീയല്ല ഒരു പുരുഷനാണ് എന്ന്. അയല്‍വാസി ഇമാമിന്റെ ഭാര്യക്കെതിരെ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. 

രണ്ടാഴ്ച മുന്‍പാണ് പരമ്പരാഗത രീതിയില്‍ ഇമാമിന്റെ നിക്കാഹ് നടന്നത്. എന്നാല്‍ ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നില്ല. കൂടാതെ ആര്‍ത്തവമാണെന്ന് വിശ്വസിപ്പിച്ച് വിവാഹം പൂര്‍ണമാക്കിയില്ല. ഭാര്യയ്ക്കുവേണ്ടി താന്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറായി എന്നാണ് ഇമാം പറയുന്നത്. അതിനാല്‍ തന്റെ ഭാര്യആണാണെന്ന് ഇമാമിന് കണ്ടെത്താനായില്ല. അയല്‍വാസിയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന് പിന്നില്‍. 

ഇമാമിന്റെ ഭാര്യ ജനല്‍ ചാടിവന്നു തങ്ങളും ടെലിവിഷന്‍ സെറ്റും വസ്ത്രങ്ങളും മോഷ്ടിച്ചു എന്ന ആരോപണവുമായി അയല്‍വാസിയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് ഭാര്യയെയും കൂട്ടി ഇമാം പൊലീസ് സ്റ്റേഷനില്‍ എത്തി. സ്ത്രീകളുടെ വസ്ത്രവും ചെരുപ്പും ധരിച്ചായിരുന്നു അവര്‍ എത്തിയത്. ജയിലില്‍ അടക്കുന്നതിന്റെ ഭാഗമായി നടത്തിയ ശരീര പരിശോധനയിലാണ് പെണ്‍വേഷം കെട്ടിയ ആണാണ് ഇമാമിന്റെ ഭാര്യ എന്ന് കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇമാമിന്റെ പറ്റിച്ച് പണം തട്ടുന്നതിനായാണ് ആള്‍മാറാട്ടം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com