ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തി, 750 കോടി വര്‍ഷം മുമ്പ് വിദൂര നക്ഷത്രത്തില്‍ രൂപപ്പെട്ട  'പൊടിപടലം'

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തി, 750 കോടി വര്‍ഷം മുമ്പ് വിദൂര നക്ഷത്രത്തില്‍ രൂപപ്പെട്ട  'പൊടിപടലം'
ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തി, 750 കോടി വര്‍ഷം മുമ്പ് വിദൂര നക്ഷത്രത്തില്‍ രൂപപ്പെട്ട  'പൊടിപടലം'

വാഷിങ്ടണ്‍: ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. 1969ല്‍ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ പാളിയില്‍നിന്നാണ് ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തിയത്. 750 കോടി വര്‍ഷംമുമ്പ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങളാണ് ഈ പദാര്‍ഥം. ഇതിനുമുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാര്‍ഥത്തിന് 550 കോടി വര്‍ഷമായിരുന്നു പഴക്കം.

1969ല്‍ ഓസ്‌ട്രേലിയയിലെ മര്‍ച്ചിസണില്‍ പതിച്ച ഉല്‍ക്കയില്‍നിന്നു ലഭിച്ച 40 തരികള്‍ പരിശോധിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെയും അമേരിക്കയിലെയും ഗവേഷകരാണ് പദാര്‍ഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്. ഉല്‍ക്കകളില്‍നിന്നുള്ള അപരിചിത പദാര്‍ഥത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ എത്രകാലം ഇവയില്‍ കോസ്മിക് കിരണങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പഠിച്ചു.

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ അവയ്ക്കുള്ളിലുള്ള പദാര്‍ഥങ്ങള്‍ ശൂന്യാകാശത്തെത്തും. ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയുമൊക്കെ ഭാഗമായി മാറും.

സൗരയൂഥമുണ്ടാകുന്നതിനും മുമ്പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാന്‍ ഈ പദാര്‍ഥങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com