ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ ഇനി ഓര്‍മ; ഖാഗേന്ദ്ര താപ മഗര്‍ അന്തരിച്ചു

മധ്യ നേപ്പാള്‍ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ ഇനി ഓര്‍മ; ഖാഗേന്ദ്ര താപ മഗര്‍ അന്തരിച്ചു

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ ഖാഗേന്ദ്ര താപ മഗര്‍ അന്തരിച്ചു. വെറും 67.08 സെന്റീമീറ്റര്‍ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം. 27–ാമത്തെ വയസിലാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് നേപ്പാള്‍ സ്വദേശിയായ മഗര്‍ വിട വാങ്ങിയത്. 

2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് മഗര്‍ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് 18 വയസായിരുന്നു.  പരിചയപ്പെടുന്നവരെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന മഗര്‍ സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. മധ്യ നേപ്പാള്‍ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

നേപ്പാള്‍ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക പ്രചാരകനായിരുന്ന മഗര്‍ ഒട്ടേറെ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com