കൊറോണ: ചൈനയില്‍ രണ്ടു നഗരങ്ങള്‍ അടച്ചു; പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ കൂടുതല്‍ നഗരങ്ങള്‍ അടക്കുന്നു
ചിത്രം: എപി
ചിത്രം: എപി

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ കൂടുതല്‍ നഗരങ്ങള്‍ അടക്കുന്നു. വുഹാനു നഗരം അടച്ചതിന് പിന്നാലെ ഹുവാങ്ഹ നഗരുവും അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. ഷോയ് നഗരവും ഇന്നുതന്നെ അടയ്ക്കും. 

600ഓളം പേര്‍ക്ക് രോഗം ബാധിക്കുകയും 17മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നടപടി. രോഗം ഇനിയും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. 

പതിനൊന്ന് ദശലക്ഷം ജനങ്ങളാണ് ഹുവാന്‍ നഗരത്തില്‍ മാത്രമുള്ളത്. വീടുവിട്ട് പുറത്തിറങ്ങരുതെന്ന് ഇവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. നഗരത്തിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. 

അതേസമയം, സൗദി അറേബ്യയിലും രോഗം ബാധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മലയാളി നഴ്‌സിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥരീകരിച്ചത്. 

ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ ബാധ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം വൈറസ് ബാധയേറ്റതെന്നും, ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നുവെന്നാണ് നിഗമനം.

രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്ന് ഇവിടുത്തെ മറ്റ് മലയാളി നഴ്‌സുമാര്‍ പറയുന്നു. വൈറസ് പടരുന്നത് ഭയന്ന് ജീവനക്കാര്‍ പലരും ആശുപത്രിയിലേക്ക് വരുന്നില്ല. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നഴ്‌സുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com