ബെർത്ത് ടൂറിസം വേണ്ടെന്ന് യുഎസ്; ഗർഭിണികൾക്കു വീസ വിലക്കി

വിലക്ക് ഇന്നലെ നിലവിൽ വന്നു
ബെർത്ത് ടൂറിസം വേണ്ടെന്ന് യുഎസ്; ഗർഭിണികൾക്കു വീസ വിലക്കി

വാഷിങ്ടൻ: വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഗർഭിണികൾക്കു വീസ നൽകുന്നത് യുഎസ് വിലക്കി. ‘ബെർത്ത് ടൂറിസം’ എന്നറിയപ്പെട്ടിരുന്ന മാർഗത്തിലൂടെ യുഎസിലെത്തി കുട്ടികൾക്ക് ജന്മം നൽകുന്ന പതിവ് അവസാനിപ്പിക്കാനാണ് പുതിയ നടപടി. വിലക്ക് ഇന്നലെ നിലവിൽ വന്നു.

യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ അവിടെ പൗരത്വം ലഭിക്കുന്നതിനാലാണ് ബി1, ബി2 താൽക്കാലിക വീസയിൽ ഇങ്ങനെ സ്ത്രീകൾ വന്നുകൊണ്ടിരുന്നത്. ഓരോ വർഷവും ആയിരക്കണക്കിനു സ്ത്രീകളാണ് ഇങ്ങനെ യുഎസിൽ എത്തുന്നുണ്ട്. ഓരോ ഗർഭിണിക്കും ഒരു ലക്ഷം ഡോളർ വരെ ഏജന്റുമാർ ഈടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം നിയമം നിലവിൽ വന്നെങ്കിലും നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീസയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകളോട് ഗർഭിണിയാണോ, ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നു ചോദിക്കാൻ പാടില്ലെന്നതും ഗർഭപരിശോധന പാടില്ലാത്തതും നിയമം നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com