അസ്ഥികൂടത്തെ സണ്‍ഗ്ലാസും തൊപ്പിയും ധരിപ്പിച്ച് മുന്‍സീറ്റില്‍ ഇരുത്തി ഓടിച്ചു; കാര്‍ ഡ്രൈവര്‍ കുടുങ്ങി

യാത്രക്കാരന്‍ എന്ന വ്യാജേന അസ്ഥികൂടത്തെ മുന്‍സീറ്റില്‍ ഇരുത്തി വണ്ടിയോടിച്ച ഡ്രൈവറെ കയ്യോടെ പിടികൂടി പൊലീസ്
അസ്ഥികൂടത്തെ സണ്‍ഗ്ലാസും തൊപ്പിയും ധരിപ്പിച്ച് മുന്‍സീറ്റില്‍ ഇരുത്തി ഓടിച്ചു; കാര്‍ ഡ്രൈവര്‍ കുടുങ്ങി

ന്യൂയോര്‍ക്ക്: യാത്രക്കാരന്‍ എന്ന വ്യാജേന അസ്ഥികൂടത്തെ മുന്‍സീറ്റില്‍ ഇരുത്തി വണ്ടിയോടിച്ച ഡ്രൈവറെ കയ്യോടെ പിടികൂടി പൊലീസ്. ഒരു ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനോ, ഒന്നിലധികം യാത്രക്കാര്‍ക്കോ മാത്രം യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഹൈ ഒക്യൂപെന്‍സി വെഹിക്കിള്‍ ലൈനില്‍ വാഹനം ഓടിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ അസ്ഥികൂടത്തെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്ന് അമേരിക്കയിലെ അരിസോണ പൊലീസ് പറയുന്നു.

ഒറ്റ നോട്ടത്തില്‍ യാത്രക്കാരന്‍ എന്ന് തോന്നിക്കുമാറ് അസ്ഥികൂടത്തില്‍ രൂപമാറ്റം വരുത്തിയാണ് മുന്‍ സീറ്റില്‍ ഇരുത്തി കാര്‍ ഓടിച്ചത്. തൊപ്പിയും വസ്ത്രവും സണ്‍ഗ്ലാസും മറ്റും ധരിപ്പിച്ചാണ് തട്ടിപ്പ് നടത്താന്‍ 62കാരന്‍ ശ്രമിച്ചത്.ഇത് ശ്രദ്ധയില്‍പ്പെട്ട അരിസോണ പൊലീസ്, ഡ്രൈവറെ കയ്യോടെ പിടികൂടുകയായിരുന്നു.

മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് അരികിലാണ് അസ്ഥികൂടത്തെ ഇരുത്തിയിരുന്നത്. തൊപ്പി ധരിച്ച് ഇരുത്തിയിരുന്ന അസ്ഥികൂടത്തെ മുന്‍സീറ്റുമായി കയറിട്ട് ബന്ധിപ്പിച്ചിരുന്നു. കാര്‍പൂള്‍ പോലെ യാത്രവാഹനങ്ങള്‍ക്ക് മാത്രമായി കടന്നുപോകാന്‍ കഴിയുന്ന പ്രത്യേക ലൈനിലെ യാത്രസൗകര്യം പ്രയോജനപ്പെടുത്താനാണ് 62കാരന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com