ഇറാഖിലെ അമേരിക്കൻ എംബസിക്കു സമീപം വീണ്ടും 'അ‍ജ്ഞാത' റോക്കറ്റാക്രമണം

വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട അതീവ സുരക്ഷാമേഖലയിലായിരുന്നു റോക്കറ്റാക്രമണം
ഇറാഖിലെ അമേരിക്കൻ എംബസിക്കു സമീപം വീണ്ടും 'അ‍ജ്ഞാത' റോക്കറ്റാക്രമണം

ബ​ഗ്ദാദ് :  ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള അമേരിക്കൻ എംബസിക്കു സമീപം റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്ക് സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട അതീവ സുരക്ഷാമേഖലയിലായിരുന്നു റോക്കറ്റാക്രമണം. ഒരാൾക്ക് പരിക്കേറ്റതായി യുഎസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞദിവസവും ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്. ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ 25നു ബഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വൻ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com