ആശങ്ക പരത്തി കൊറോണയ്ക്ക് ഗള്‍ഫിലും സ്ഥിരീകരണം, യുഎഇയില്‍ ആദ്യ കേസ് 

ആശങ്ക പരത്തി കൊറോണയ്ക്ക് ഗള്‍ഫിലും സ്ഥിരീകരണം, യുഎഇയില്‍ ആദ്യ കേസ് 
ആശങ്ക പരത്തി കൊറോണയ്ക്ക് ഗള്‍ഫിലും സ്ഥിരീകരണം, യുഎഇയില്‍ ആദ്യ കേസ് 

ദുബൈ: ചൈനയില്‍ തുടങ്ങി ലോകത്തെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയ്ക്ക് ഗള്‍ഫിലും സ്ഥിരീകരണം. യുഎഇയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയിലെ വുഹാനില്‍നിന്ന് എത്തിയ കുടുംബത്തിലെ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യമന്ത്രലായം ഇക്കാര്യം അറിയിച്ചതായി വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എങ്ങനെയാണ് ഇയാള്‍ക്കു രോഗബാധയുണ്ടായതെന്നു വ്യക്തമായിട്ടില്ല.

രോഗം സ്ഥിരീകരിച്ചയാളെ നിരീക്ഷിച്ചിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com