'മമ്മീ വാട്ട് ഈസ് ഹിസ് നെയിം'? ബിസ്‌ക്കറ്റ് എവിടെ!; ലോക്ക്ഡൗണ്‍ കാലത്തെ ചാനല്‍ ചര്‍ച്ചകളിലെ അപ്രതീക്ഷിത അതിഥികള്‍(വീഡിയോ)

'മമ്മീ വാട്ട് ഈസ് ഹിസ് നെയിം'? ബിസ്‌ക്കറ്റ് എവിടെ!; ലോക്ക്ഡൗണ്‍ കാലത്തെ ചാനല്‍ ചര്‍ച്ചകളിലെ അപ്രതീക്ഷിത അതിഥികള്‍(വീഡിയോ)

വീട്ടിലിരുന്ന് ചര്‍ച്ച നടത്തിയ ഡെബോറയുടെ അടുത്തേത്ത് വന്നത് ബിസ്‌ക്കറ്റ് എവിടെ എന്നായിരുന്നു മകന്റെ ചോദ്യം!

കോവിഡ് 19 കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദന വീട്ടിലെങ്ങും ഓടിനിടക്കുന്ന കുഞ്ഞുങ്ങളാണ്. അപ്രതീക്ഷിതമായി വന്നുപെടുന്ന അവരുടെ കുസൃതികള്‍ കാരണം ജോലിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചാനല്‍ ചര്‍ച്ച നടത്തുമ്പോള്‍ കുട്ടികള്‍ അതിലേക്ക് വന്നുകയറിയാന്‍ എന്തുചെയ്യും, ആകെ കുഴഞ്ഞതുതന്നെ. ബിബിസി ചര്‍ച്ചയില്‍ കഴിഞ്ഞദിവസം അങ്ങനെയൊരു കടന്നുകയറ്റം സംഭവിച്ചു.

ഇംഗ്ലണ്ടിലെ ലോക്കല്‍ ലോക്ക്ഡൗണിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നു ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ക്ലെയര്‍ വന്‍ഹാം. പെട്ടെന്നാണ് അവരുടെ കുട്ടി ചര്‍ച്ചയിലേക്ക് കടന്നുവന്നത്.

ക്യാമറയ്ക്ക് മുന്നിലേക്ക് കയറിവന്ന മകളെ വന്‍ഹാം എടുത്തു മാറ്റി. പുറകിലത്തെ ഷെല്‍ഫില്‍ ചിത്രം വെയ്ക്കുന്നതിന്റെ തിരക്ക് കഴിഞ്ഞപ്പോള്‍ കുട്ടി വീണ്ടും എത്തി. ചര്‍ച്ച നടത്തുന്നയാളുടെ പേര് എന്താണ് എന്നായിരുന്നു കുഞ്ഞിന് അറിയേണ്ടത്. അവതാരകന്‍ പേര് പറഞ്ഞുകൊടുത്തു.
ബിബിസി തന്നെയാണ് ഈആ രസകരമായ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

ഇതുപോലെതന്നെ സ്‌കൈ ന്യൂസിലെ ഫോറിന്‍ അഫയേഴ്‌സ് എഡിറ്റര്‍ ഡെബോറ ഹെയ്ന്‍സിന്റെ കുഞ്ഞിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീട്ടിലിരുന്ന് ചര്‍ച്ച നടത്തിയ ഡെബോറയുടെ അടുത്തേത്ത് വന്ന് ബിസ്‌ക്കറ്റ് എവിടെ എന്നായിരുന്നു മകന്റെ ചോദ്യം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com