'ചൈനയില്‍ നിന്നുള്ള പ്ലേഗാണിത്, കരാറിന്റെ മഷി ഉണങ്ങും മുന്‍പ് വൈറസിനെ പടരാന്‍ അനുവദിച്ചു'- ആരോപണവുമായി ട്രംപ് വീണ്ടും

'ചൈനയില്‍ നിന്നുള്ള പ്ലേഗാണിത്, കരാറിന്റെ മഷി ഉണങ്ങും മുന്‍പ് വൈറസിനെ പടരാന്‍ അനുവദിച്ചു'- ആരോപണവുമായി ട്രംപ് വീണ്ടും
'ചൈനയില്‍ നിന്നുള്ള പ്ലേഗാണിത്, കരാറിന്റെ മഷി ഉണങ്ങും മുന്‍പ് വൈറസിനെ പടരാന്‍ അനുവദിച്ചു'- ആരോപണവുമായി ട്രംപ് വീണ്ടും

വാഷിങ്ടന്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ചൈനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കോവിഡ് എന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. പുതിയ വ്യാപാര കരാറുമായി മുന്നോട്ടു പോകാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് ഒരിക്കലും
സംഭവിക്കാന്‍ സാധ്യതിയില്ലാത്ത മഹാമാരി ചൈനയില്‍ നിന്നും ഉണ്ടായത് എന്നാണ് ട്രംപിന്റെ വാദം.

'ചൈനയില്‍ നിന്നുള്ള മഹാമാരിയാണിത്. അതിനെ പടരാന്‍ അനുവദിക്കരുതായിരുന്നു. പക്ഷേ ചൈന വൈറസിനെ പടരാന്‍ അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു. അതിന്റെ മഷി ഉണങ്ങും മുന്‍പാണ് ഇത് സംഭവിച്ചത്'- ട്രംപ് പറഞ്ഞു.

കോവിഡിന് പിന്നില്‍ ചൈനയുടെ ആസൂത്രിത നീക്കമാണെന്ന തരത്തില്‍ നേരത്തേയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയിലുള്‍പ്പെടെ കോവിഡ് കനത്ത നാശനഷ്ടമുണ്ടാക്കുന്നത് കാണുമ്പോള്‍ തനിക്ക് ചൈനയോടുള്ള ദേഷ്യം ഇരട്ടിച്ചു വരികയാണെന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് ചൈനീസ് കമ്പനിക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ചൈനക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com