പാകിസ്ഥാനില്‍ 105കാരന് കോവിഡ് രോഗമുക്തി

പാകിസ്ഥാനില്‍ 105കാരന് കോവിഡ് രോഗമുക്തി
പാകിസ്ഥാനില്‍ 105കാരന് കോവിഡ് രോഗമുക്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബില്‍ നൂറ്റി അഞ്ചു വയസുകാരന്‍ കോവിഡ് മുക്തനായി. പാക് പട്ടാളത്തില്‍നിന്നു വിരമിച്ച ഫസല്‍ റൗഫ് കോവിഡ് മുക്തനായി ആശുപത്രി വിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു ഫസല്‍. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് നെഗറ്റിവ് ആയത്. ഇദ്ദേഹത്തെ വീട്ടിലേക്കു മാറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കോവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഫസല്‍ റൗഫ്.

പാകിസ്ഥാനില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെയുളള കണക്കനുസരിച്ച് 2,21,000 പേര്‍ക്കാണ് പാകിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4551 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തേക്കാള്‍ മുകളിലാണ് രോഗമുക്തി നേടിയവരുടെ എണ്ണം. 1,13,623 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1,08,273 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന് 100 വെന്റിലേറ്ററുകള്‍ അമേരിക്ക സംഭാവന ചെയ്തു. 30 ലക്ഷം ഡോളര്‍ വില വരുന്ന വെന്റിലേറ്ററുകളാണ് സഹായത്തിന്റെ ഭാഗമായി അമേരിക്ക പാകിസ്ഥാന് അയച്ചു കൊടുക്കുന്നത്. വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ 53000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ളോറിഡയില്‍ മാത്രം പതിനായിരത്തിലധികം രോഗികളാണ് ചികിത്സ തേടി എത്തിയത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമധികം കേസുകളാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com