ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 1.17 കോടിയായി, മരണം 5.43 ലക്ഷം കവിഞ്ഞു 

ഇന്ത്യയാണ് രോ​ഗ ബാധിതരുടെ എണ്ണത്തിൽ മൂന്നാമതുള്ള രാജ്യം
ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 1.17 കോടിയായി, മരണം 5.43 ലക്ഷം കവിഞ്ഞു 

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.17 കോടിയായി. ലോകമാകമാനം  11,798,678 ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. 5,43,000 മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.  2,993,759 പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,31,455 പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,668,589 ആയി. 66,741 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ ഇതുവരെ മരണപ്പെട്ടത്. 

ഇന്ത്യയാണ് രോ​ഗ ബാധിതരുടെ എണ്ണത്തിൽ മൂന്നാമതുള്ള രാജ്യം. 7,19,665 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം 20,160 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

റഷ്യ 693,215, പെറു 309,278, ചിലി 301,019, യൂകെ 287,874, മെക്സിക്കോ 268,008, സ്പെയിൻ 252,130, ഇറാൻ 245,688 എന്നീ രാജ്യങ്ങളാണ് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ആദ്യ പത്തിൽ ഉള്ളത്. നിലവിൽ 68,35,855 പേരാണ് കോവിഡിൽ നിന്ന് രോഹമുക്തി നേ​ടി​യി​ട്ടു​ള്ള​ത്. ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com