ലോകത്തെ വരിഞ്ഞുമുറുക്കി കോവിഡ് ; രോഗബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു, മരണം 5.74 ലക്ഷം

ചികില്‍സയിലുള്ളവരില്‍ 58,881 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോകത്തെ വരിഞ്ഞുമുറുക്കി കോവിഡ് ; രോഗബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു, മരണം 5.74 ലക്ഷം

ന്യൂയോര്‍ക്ക് : ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇതുവരെ ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.32 കോടി കവിഞ്ഞു. 1,32,29,968 പേര്‍ക്കാണ് ഇതുവരെ ആഗോളതലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ലോകത്ത് കോവിഡ് മരണം 5.74 ലക്ഷം കടന്നു. ഇതുവരെ 5,74,981 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചികില്‍സയിലുള്ളവരില്‍ 58,881 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ലോകത്ത് 76,91,544 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനം വര്‍ധിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 34,79,483 ആയി. 1,38,247 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കോവിഡ് മരണം പോലുമില്ലാത്ത ആദ്യദിനമാണ് ഇന്നലത്തേത്. കോവിഡ് രോഗപ്പകര്‍ച്ചയില്‍ രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 1,887,959 ആയി. മരണസംഖ്യ 72,921 ആയി ഉയര്‍ന്നു.

പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 907,645 ആയി. മരിച്ചവരുടെ എണ്ണം 23,727 ആണ്. നാലാമതുള്ള റഷ്യയില്‍ രോഗികള്‍ 733,699, മരണം 11439 ആണ്. പെറു പട്ടികയില്‍ അഞ്ചാമതും ചിലി ആറാമതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com