ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും ബ്ലൂബോണിക് പ്ലേഗ് ; യുഎസില്‍ അണ്ണാനില്‍ വൈറസ് ബാധ കണ്ടെത്തി, ആശങ്ക

ജൂലൈ 11 ന് മോറിസണ്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് അണ്ണാന് ബ്ലൂബോണിക് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്
ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും ബ്ലൂബോണിക് പ്ലേഗ് ; യുഎസില്‍ അണ്ണാനില്‍ വൈറസ് ബാധ കണ്ടെത്തി, ആശങ്ക

വാഷിങ്ടണ്‍ : കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകത്ത് ആശങ്ക ഉയര്‍ത്തി ബ്ലൂബോണിക് പ്ലേഗും വ്യാപിക്കുന്നതായി സൂചന. ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും ബ്ലൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. കൊളോറാഡോയില്‍ ഒരു അണ്ണാനാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്.

ജൂലൈ 11 ന് മോറിസണ്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് അണ്ണാന് ബ്ലൂബോണിക് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഈ വര്‍ഷം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിതെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കോവിഡിന് പിന്നാലെ ബ്ലൂബോണിക് പ്ലേഗ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് പ്ലേഗ് വൈറസ് അമേരിക്കയിലും സ്ഥിരീകരിക്കുന്നത്. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത് റഷ്യയോടും മംഗോളിയയോടും അതിര്‍ത്തി പങ്കിടുന്ന ചൈനയിലെ സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയയിലാണ്.

പതിനാലാം നൂറ്റാണ്ടില്‍ ലോകത്തെ വിറപ്പിച്ച ബ്ലൂബോണിക് പ്ലേഗ് യൂറോപ്പില്‍ 20 കോടിയോളം ജനങ്ങളുടെ മരണത്തിന് ഇടയാക്കിയിരുന്നു. രോഗം ബാധിച്ചാല്‍ ഏഴുദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകും. വിറയലോടുകൂടിയ പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദില്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

അണുബാധ ഉണ്ടായാല്‍ അതിവേഗം ന്യൂമോണിയയും വരും. ആരോഗ്യവാനായ ഒരാള്‍ക്ക് 24 മണിക്കൂറുകല്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെടാന്‍ തക്കവിധം അപകടകാരിയായ രോഗമാണ് ബ്ലൂബോണിക് പ്ലേഗ്. കോവിഡിന്റേതുപോലെ ഐസോലേറ്റ് ചെയ്തുകൊണ്ടാണ് രോഗബാധിതരെ ചികില്‍സിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com