ഒബാമ, ബില്‍ ഗേറ്റ്‌സ്, ജോ ബൈഡന്‍..., പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; ഒഴുകിയെത്തിയത് 1,16,000 ഡോളര്‍ മൂല്യമുളള ബിറ്റ്‌കോയിന്‍ തട്ടിപ്പ് 

സുരക്ഷാ വീഴ്ച ഉണ്ടായതിന് പിന്നാലെ ട്വിറ്റര്‍ എല്ലാ വെരിഫൈയ്ഡ് അക്കൗണ്ടുകളും ലോക്ക് ചെയ്തു. 
ഒബാമ, ബില്‍ ഗേറ്റ്‌സ്, ജോ ബൈഡന്‍..., പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; ഒഴുകിയെത്തിയത് 1,16,000 ഡോളര്‍ മൂല്യമുളള ബിറ്റ്‌കോയിന്‍ തട്ടിപ്പ് 

വാഷിങ്ടണ്‍: അമേരിക്കയില്‍  ബരാക് ഒബാമ, ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍  ഇവരുടെ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു. സുരക്ഷാ വീഴ്ച ഉണ്ടായതിന് പിന്നാലെ ട്വിറ്റര്‍ എല്ലാ വെരിഫൈയ്ഡ് അക്കൗണ്ടുകളും ലോക്ക് ചെയ്തു. 

പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോ ബൈഡന്‍, എലോണ്‍ മസ്‌ക്, വാറന്‍ ബഫൈ,ജെഫ് ബെസോസ്, തുടങ്ങി നിരവധി പ്രമുഖരാണ് ഹാക്കിങ്ങിന് ഇരയായത്.വ്യവസായി എലോണ്‍ മസ്‌ക്കിന്റെ അക്കൗണ്ട് മൂന്നുതവണ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകമായുളള യുആര്‍എല്‍ വഴി ബിറ്റ്‌കോയിനുകള്‍ സംഭാവന നല്‍കാന്‍ ട്വീറ്റ് പിന്തുടരുന്നവരോട് ആവശ്യപ്പെട്ടുളള പോസ്റ്റുകളാണ് പ്രമുഖരുടെ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ടുകള്‍ പൂര്‍ണമായി നിയന്ത്രത്തിലാക്കിയാണ് ഹാക്കര്‍മാര്‍ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ പങ്കുവെച്ചത്. 

'ബിറ്റുകോയിനിലുളള നിക്ഷേപം ഇരട്ടിയാക്കുന്നു. നിങ്ങളും ഈ മേല്‍വിലാസത്തില്‍ പണം അയയ്ക്കുക'- എലോണ്‍ മസ്‌ക്കിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റിലെ വരികളാണിവ. വ്യാജ ട്വീറ്റുകളില്‍ നല്‍കിയിരുന്ന ഇ-മെയില്‍ മേല്‍വിലാസത്തിലേക്ക് 1,16,000 ഡോളര്‍ മൂല്യമുളള ബിറ്റ്‌കോയിന്‍ തട്ടിപ്പാണ് നടന്നതെന്ന് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിരീക്ഷിക്കുന്ന ബ്ലോക്ക് ചെയിന്‍ പറയുന്നു.

ആപ്പിളിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ക്രിപ്‌റ്റോ കറന്‍സിയെ പിന്തുണയ്ക്കുന്നവരാണ് ഹാക്കര്‍മാര്‍ എന്നാണ് പ്രാഥമിക വിവരം. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com