നൈജീരിയൻ വിദേശകാര്യ മന്ത്രിയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു, 'ഇതാണ് ജീവിതം!' എന്ന് മന്ത്രി

ലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി എന്ന്‌  ട്വിറ്ററിൽ ഒന്യേമ കുറിച്ചു
നൈജീരിയൻ വിദേശകാര്യ മന്ത്രിയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു, 'ഇതാണ് ജീവിതം!' എന്ന് മന്ത്രി

അബൂജ: നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഒന്യേമ തന്നെയാണ് പരിശോധന ഫലം പോസിറ്റീവായതായി അറിയിച്ചത്. തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ നാലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി എന്ന്‌  ട്വിറ്ററിൽ ഒന്യേമ കുറിച്ചു.

'ഇതാണ് ജീവിതം. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാൻ പ്രാര്‍ഥിക്കുന്നതായും' ഒന്യേമ ട്വീറ്റ് ചെയ്തു.

നൈജീരിയയിൽ  കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ഒന്യേമ. നൈജീരിയയിലെ കൊറോണ വൈറസ് പ്രസിഡൻഷ്യൽ ടാക്സ് ഫോഴ്സിലെ അംഗം കൂടിയാണ് 65 കാരനായ ഒന്യേമ. നിലവിൽ 36,107 പേർക്കാണ് നൈജീരിയയിൽ കോവിഡ് പിടിപെട്ടിട്ടുള്ളത്. 778 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com