കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ?: പ്രതീക്ഷയോടെ ഓക്‌സ്‌ഫോഡ് സര്‍വകലാശാല

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ?: പ്രതീക്ഷയോടെ ഓക്‌സ്‌ഫോഡ് സര്‍വകലാശാല

ആദ്യഘട്ട പരീക്ഷണത്തില്‍ വിജയിച്ച ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്താന്‍ സാധ്യത

ലണ്ടന്‍: ആദ്യഘട്ട പരീക്ഷണത്തില്‍ വിജയിച്ച ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്താന്‍ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് ഓക്‌സ്‌ഫോഡ് സര്‍വകലാശാല പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രമുഖ മരുന്ന് കമ്പനിയായ അസ്ട്രസെനെക്കയുമായി ചേര്‍ന്നാണ് സര്‍വകലാശാല വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു സാധ്യത മാത്രമാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്ന് ഗവേഷകരില്‍ പ്രമുഖയായ സാറാ ഗില്‍ബര്‍ട്ട് പറയുന്നു. അവനാന ഘട്ട വാക്‌സിന്‍ പരീക്ഷണത്തിലും അനുകൂലമായ ഫലം പുറത്തുവരണം. എന്നാല്‍ മാത്രമേ ഇത് സാധ്യമാകുകയുളളൂ. അതിന് പുറമേ വലിയ തോതിലുളള വാക്‌സിന്‍ നിര്‍മ്മിക്കണം. റെഗുലേറ്ററുടെ അനുമതി വാങ്ങണം. അത്തരത്തില്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

ഇതെല്ലാം അനുകൂലമായി വന്നാല്‍ വിചാരിച്ച പോലെ തന്നെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. സെപ്റ്റംബറോടെ ലക്ഷകണക്കിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്. അസട്രാസെനെക്കയ്ക്ക് വലിയ തോതിലുളള വാക്‌സിന്‍ നിര്‍മ്മാണത്തിനുളള ശേഷിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.അന്തിമ ഘട്ട വാക്‌സിന്‍ പരീക്ഷണത്തിനുളള നടപടികള്‍ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമായി നടന്നു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com