ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക്; പൊലിഞ്ഞത് 6,13,213 ജീവനുകള്‍

1,48,52,700 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ എണ്ണം 6,13,213ലേക്ക് എത്തി
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക്; പൊലിഞ്ഞത് 6,13,213 ജീവനുകള്‍

വാഷിങ്ടണ്‍: ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര 
കോടിയിലേക്ക്. 1,48,52,700 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ എണ്ണം 6,13,213ലേക്ക് എത്തി. 

89,06,690 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ, അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ കണക്കാണ് ആശങ്ക ഉയര്‍ത്തി മുന്‍പോട്ട് പോവുന്നത്. 

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 39,61,429ലേക്ക് എത്തിയപ്പോള്‍ ഇവിടെ കോവിഡ് ജീവനെടുത്തവരുടെ എണ്ണം 1,43,834 ആണ്. 21,21,645 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവിടെ മരിച്ചത് 80,251 പേര്‍. 11,54,917 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,009 പേര്‍ക്ക് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായി. 

ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, ഇറ്റലി, തുര്‍ക്കി, ബംഗ്ലാദേശ്, കൊളംബിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് മുകളിലാണ്. ഫ്രാന്‍സ്, അര്‍ജന്റീന, കാനഡ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് കേസുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com